Result Explorer for HSS Terminal Examination


സ്കൂൾ തലത്തിൽ നടത്തുന്ന പരീക്ഷകളുടെ മാർക്ക് എന്റർ ചെയ്യുന്നതിനും ഫലം വിശകലനം ചെയ്യുന്നതിനുമുള്ള ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷനാണിത്. ഇതിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് Microsoft Word ൽ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാം.

Google Sheet Link

നോമിനൽ റോൾ ഉപയോഗിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഡാറ്റ മാനേജ് ചെയ്യുന്നതിനായി മുമ്പ് ബ്ലോഗ്ഗിൽ പ്രസിദ്ധീകരിച്ച HSS Students Info എന്ന സോഫ്റ്റ്‌വെയറിൽ നിന്നും വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ഇതിലേക്ക് Import ചെയ്യാവുന്നതാണ്.


നിർദ്ദേശങ്ങൾ:-

  • മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക.
  • Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. 
  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.

  • Google Apps Script കൾ run ചെയ്യുന്നതിനുള്ള permission കൊടുക്കുക 






  • അതിനു ശേഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ Import ചെയ്യുക. അതിനായി HSS Students Info യുടെ URL നൽകി ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി. അല്ലെങ്കിൽ മാനുവലായി കോപ്പി പേസ്റ്റ് ചെയ്യാം.




  • അതിനു ശേഷം Maximum Mark എന്റർ ചെയ്യുക.  
  • 'Click here to generate data' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഓരോ ക്ലാസ്സിനും നേരെ Combination Code എന്റർ ചെയ്യുക. Accountancy with Computer Application ഉള്ള കോമ്പിനേഷൻ ആണെങ്കിൽ ടിക്ക് മാർക്ക്  കൊടുക്കുക. 
  • മാർക്ക് എന്റർ ചെയ്യാനുള്ള ഷീറ്റുകൾ ബട്ടൺ ക്ലിക്ക് ചെയ്ത് generate ചെയ്യാം.


        
  • ഓരോ വിഷയത്തിന്റെയും Maximum Mark ഉം Total Working days ആവശ്യമെങ്കിൽ edit ചെയ്യാവുന്നതാണ്. അവസാനത്തെ കോളത്തിൽ (M) ക്ലാസ് തുടങ്ങിയശേഷം join ചെയ്തവരുടെ Total Working days കൊടുക്കാം. (Progress Report-ൽ Attendance Percentage കണക്കാക്കാൻ വേണ്ടിയാണ്)
  • മാർക്ക് എന്റർ ചെയ്യുന്നതിനായി ഗൂഗിൾ ഷീറ്റിന്റെ ലിങ്ക് അധ്യാപകർക്ക് ഷെയർ ചെയ്യാം.
  • മൊബൈലിൽ നിന്ന് മാർക്ക് എന്റർ ചെയ്യുന്നതിനായി ഗൂഗിൾ ഷീറ്റിന്റെ Mobile App ഇൻസ്റ്റാൾ ചെയ്യാം.
  •  Absent മാർക്ക് ചെയ്യാനായി A അല്ലെങ്കിൽ  a എന്ന് എന്റർ ചെയ്യുക.
  • മാർക്ക് എളുപ്പത്തിൽ എന്റർ ചെയ്യുന്നതിനായി Numeric Keyboard ഉപയോഗിക്കാം 

Progress Report തയ്യാറാക്കൽ 

  • Microsoft Word ലെ Mail Merge എന്ന feature ആണ് ഇവിടെ ഉപയോഗിക്കുന്നത്. 
  • Data for Progress Report എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഡാറ്റ ഒരു Excel ഫയലിലേക്ക് പേസ്റ്റ് ചെയ്ത് save ചെയ്യുക.
  • Progress Report Template Word file (.docx) ആയി ഡൌൺലോഡ് ചെയ്ത് ഓപ്പൺ ചെയ്യുക. Word file ൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ് 


  • Mailings എന്ന ടാബിൽ നിന്ന് Select Recipients ക്ലിക്ക് ചെയ്ത് Use an Existing List സെലക്ട് ചെയ്യുക.
  • നേരത്തെ save ചെയ്ത് വെച്ച Excel ഫയൽ സെലക്ട് ചെയ്ത് Open ചെയ്യുക 



  • Preview Results ക്ലിക്ക് ചെയ്താൽ ഓരോ കുട്ടിയുടെയും പ്രോഗ്രസ്സ് റിപ്പോർട്ടിൻറെ പ്രിവ്യു കാണാം.
  • Finish & Merge ക്ലിക്ക് ചെയ്ത ശേഷം Edit Individual Documents ക്ലിക്ക് ചെയ്ത് എല്ലാ പ്രോഗ്രസ്സ് റിപ്പോർട്ടും കൂടി ഒരു പുതിയ വേർഡ് ഫയലിൽ generate ചെയ്യപ്പെടുന്നതാണ്.
  • എന്തെങ്കിലും എഡിറ്റ് ചെയ്യാനുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് save ചെയ്യാം. Save as എടുത്ത് PDF ആയും സേവ് ചെയ്യാം.
  • ഒരു ഷീറ്റിൽത്തന്നെ രണ്ടോ നാലോ പ്രോഗ്രസ്സ് റിപ്പോർട്ടുകൾ പ്രിന്റ് ചെയ്യാവുന്നതാണ്.

  • എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക..

Comments

Popular posts from this blog

HSS Students Info

+2 Result Explorer

+1 Result Explorer