Result Explorer for HSS Terminal Examination
സ്കൂൾ തലത്തിൽ നടത്തുന്ന പരീക്ഷകളുടെ മാർക്ക് എന്റർ ചെയ്യുന്നതിനും ഫലം വിശകലനം ചെയ്യുന്നതിനുമുള്ള ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷനാണിത്. ഇതിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് Microsoft Word ൽ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാം. Google Sheet Link നോമിനൽ റോൾ ഉപയോഗിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഡാറ്റ മാനേജ് ചെയ്യുന്നതിനായി മുമ്പ് ബ്ലോഗ്ഗിൽ പ്രസിദ്ധീകരിച്ച HSS Students Info എന്ന സോഫ്റ്റ്‌വെയറിൽ നിന്നും വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ഇതിലേക്ക് Import ചെയ്യാവുന്നതാണ്. നിർദ്ദേശങ്ങൾ:- മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക. Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. Google Apps Script കൾ run ചെയ്യുന്നതിനുള്ള permission കൊടുക്കുക അതിനു ശേഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ Import ചെയ്യുക. അതിനായി HSS Students Info യുടെ URL നൽകി ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി. അല്ലെങ്കിൽ മാനുവലായി കോപ്പി പേസ്റ്റ് ചെയ്യാം. അതിനു ശേഷം Maximum Mark എന്റർ ചെയ്യു...