HSS Students Info

നോമിനൽ റോൾ ഉപയോഗിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഡാറ്റ മാനേജ് ചെയ്യുന്നതിനുള്ള ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷനാണിത്

Google Sheet Link

നിർദ്ദേശങ്ങൾ:-

  • ഈ ഫയൽ excel format ൽ ഡൗൺലോഡ് ചെയ്‌താൽ work ചെയ്യുന്നതല്ല
  • ആദ്യം Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. 
  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.

  • Google Apps Script കൾ run ചെയ്യുന്നതിനുള്ള permission കൊടുക്കുക 





  • HSCAP ൽ നിന്നും നോമിനൽ റോൾ കോപ്പി ചെയ്ത് ഷീറ്റിലേക്ക് പേസ്റ്റ് ചെയ്യുക. അതോടൊപ്പം ഓരോ കുട്ടിയുടെയും ക്ലാസ് ആദ്യ കോളത്തിൽ എന്റർ ചെയ്യുക.
  • HSCAP-ലെ Total Admitted Students : Status Report എന്ന ലിങ്കിൽ നിന്നുള്ള ഡാറ്റ കൂടി കോപ്പി പേസ്റ്റ് ചെയ്താൽ Category, Admission Date എന്നീ വിവരങ്ങൾ കൂടി ഈ database ലേക്ക് add ചെയ്യാനാകും. (നിർബന്ധമില്ല)
  • നോമിനൽ റോൾ പ്രസിദ്ധീകരിച്ച ശേഷം TC വാങ്ങിയ കുട്ടികളുടെയും remove ചെയ്ത കുട്ടികളുടെയും വിവരങ്ങൾ എന്റർ ചെയ്യുക.
  • NSS, Scouts, Guides, മറ്റു ക്ലബ്ബുകൾ എന്നിവയിലെ അംഗങ്ങളെയും IED കുട്ടികളെയും താഴെ കാണിച്ചിട്ടുള്ള ഷീറ്റിൽ എന്റർ ചെയ്യാം   
  • IED ഒഴികെയുള്ള മറ്റു ഹെഡിങ്ങുകൾ അതാത് സ്കൂളിലെ പ്രവർത്തനങ്ങൾക്കനുസരിച്ച് rename ചെയ്യാവുന്നതാണ്.
  • കുട്ടിയുടെ പേരോ അഡ്മിഷൻ നമ്പറോ എന്റർ ചെയ്യുമ്പോൾ തന്നെ suggestions വരുന്നതാണ്. അതിൽ നിന്ന് സെലക്ട് ചെയ്താൽ മതി
  • ഡാറ്റ filter ചെയ്യാൻ arrows ഉം tick box ഉം ഉപയോഗിക്കുക 





  • Filter ഒഴിവാക്കാൻ cell സെലക്ട് ചെയ്ത് delete key അമർത്തുക 

  • ഓരോ കോമ്പിനേഷനിലും മാർജിനൽ വർദ്ധനവ് ഒഴിച്ചുള്ള കുട്ടികളുടെ (ആദ്യ 50/100..) Second Language ന്റെ എണ്ണം കിട്ടാൻ ആദ്യം Column C യിൽ Course Code എന്റർ ചെയ്യുക. 
  • തുടർന്ന് ഓരോ കോമ്പിനേഷനിലും മാർജിനൽ വർദ്ധനവ് ഒഴിച്ചുള്ള കുട്ടികളുടെ എണ്ണം Column G യിൽ എന്റർ ചെയ്യുക. 

  • കുട്ടികളുടെ ലിസ്റ്റ് രണ്ട് ഫോർമാറ്റിൽ നൽകിയിട്ടുണ്ട്.
  • മറ്റെന്തിലും ആവശ്യങ്ങൾക്കായി പുതിയൊരു ഫോർമാറ്റിൽ എല്ലാ ക്ലാസ്സിന്റെയും കുട്ടികളുടെ ലിസ്റ്റ് എടുക്കണമെങ്കിൽ Make Custom List എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 
  • Sheet name കൊടുക്കുക 
  • ആവശ്യാനുസരണം കോളങ്ങളുടെ എണ്ണവും  width ഉം heading ഉം മാറ്റാം
  • ക്ലാസ്സ് Drop down menu വിൽ നിന്നും സെലക്ട് ചെയ്ത് പ്രിന്റെടുക്കാം
  • ഗൂഗിൾ ഷീറ്റിലെ ഡാറ്റ pdf ആക്കാൻ, പ്രിന്റ് ചെയ്യുമ്പോൾ നമ്മുടെ പ്രിന്ററിനു പകരം Save as pdf സെലക്ട് ചെയ്യാം
  • ബ്രൗസറിൽ bookmark ചെയ്തുവെക്കുകയാണെങ്കിൽ ഫയൽ എളുപ്പത്തിൽ access ചെയ്യാം 


  • അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ കമന്റായി രേഖപ്പെടുത്തുക. എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ മറക്കരുതേ...

Comments

Popular posts from this blog

+2 Result Explorer

+1 Result Explorer